Latest News

നോക്കിയയുടെ ആദ്യ ടാബ്‌ലറ്റായ ലൂമിയ 2520 അവതരിപ്പിച്ചു


ബിസിനസ്സില്‍ വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ മാറി ചിന്തിക്കുന്നതിന്റെ ഭാഗമായി ടാബ്‌ലറ്റ് രംഗത്തേക്കും കടക്കാന്‍ നോക്കിയ തയ്യാറായിരിക്കുന്നു. ആപ്പിളിന്റെ പുതിയ ഐപാഡ് പതിപ്പുകള്‍ പുറത്തിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ നോക്കിയ അവരുടെ ആദ്യ ടാബ്‌ലറ്റായ ലൂമിയ 2520 അവതരിപ്പിച്ചു.

അമേരിക്കയിലാണ് ആപ്പിള്‍ ലോഞ്ചിങ് നടത്തിയതെങ്കില്‍, നോക്കിയ തിരഞ്ഞെടുത്ത വേദി അബുദാബിയാണ്. ഏഷ്യന്‍ വിപണിക്ക് നോക്കിയ നല്‍കുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയിലും, ബ്രിട്ടനിലും, ഫിന്‍ലന്‍ഡിലും ആയിരിക്കും നോക്കിയ ടാബ്‌ലറ്റ് ആദ്യം വിപണിയിലെത്തുക. പിന്നിടേ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ലൂമിയ 2520 വരൂ.

10.1 ഇഞ്ച് ഫുള്‍ എച്ച്.ഡി. എ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ലൂമിയ 2520 ല്‍. റെസല്യൂഷന്‍ 1920 ത 1080 പിക്‌സല്‍. അതായത് 218 പിക്‌സല്‍ പെര്‍ ഇഞ്ച്. ലൂമിയ സ്മാര്‍ട്ട് ഫോണുകളിലെ ക്ലിയര്‍ബാക്ക് ഡിസ്‌പ്ലേ ഫില്‍റ്ററും ഇതിലുണ്ട്. സൂര്യപ്രകാശത്തിലും മികച്ച ഡിസ്‌പ്ലേ ഇത് നല്‍കും.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആര്‍.ടി.8.1 ആണ ഓപ്പറേറ്റിങ് സിസ്റ്റം. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ്2 എന്ന മോഡലില്‍ മാത്രമേ നിലവില്‍ ഈ ഒ.എസ്. ഉപയോഗിക്കുന്നുള്ളൂ. നോക്കിയ മത്സരിക്കുന്നത് ഈ മോഡലുമായാണ്.

2.2 ഗിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 പ്രോസസ്സറാണ് നോക്കിയ ടാബിന് കരുത്തേകുന്നത്. ഒപ്പം 2. ജി.ബി. റാമും. 32 ജി.ബി.യാണ് ഇന്‍ബില്‍റ്റ് മെമ്മറി. 32 ജി.ബി.യുടെ മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം. ബാറ്ററി 8000 എം.എ.എച്ച്. 10 മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗത്തിന് ഇത് സഹായിക്കും. അതിവേഗം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉണ്ട്. ഇതുവഴി അരമണിക്കൂര്‍ കൊണ്ട് 50 ശതമാനവും ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനവും ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രാവേളകളിലും മറ്റും ഇത് ഏറെ സഹായം ചെയ്യും. ലൂമിയ പരമ്പരയിലെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ നിലവില്‍ ഈ സൗകര്യമുണ്ട്.

6.7 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. മുന്‍ ക്യാമറ രണ്ട് മെഗാപിക്‌സല്‍. പതിവ് ക്യാമറാ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ ‘വീഡിയോ ഡയറക്ടര്‍’ എന്ന പുതിയ ആപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എഡിറ്റിങ്, സൗണ്ട് എഫക്ട്‌സ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്, ടൈറ്റിലുകള്‍ തുടങ്ങിയവ നല്‍കാം. മൈക്രോസോഫ്റ്റ് ഓഫീസ്, ഔട്ട്‌ലുക്ക്, സ്‌കൈരെഡവ്, എക്‌സ്‌ബോക്‌സ്, പതിവ് ഗെയിമുകള്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതില്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഗ്ലോസി ഫിനിഷിങ്ങുള്ള മോഡല്‍ ചുവപ്പ്, വെളുപ്പ് നിറങ്ങളിലും മറ്റ് ഫിനിഷിങ്ങിലുള്ളത് കറുപ്പ്, സിയാന്‍ എന്നീ നിറങ്ങളിലും ലഭിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.