ഒല്ലൂര്‍: അമ്മയുടെ കബറിടത്തില്‍ തിരി കൊളുത്തുന്നതിനിടെ 75 കാരിയായ മകള്‍ തീപ്പൊള്ളലേറ്റ് മരിച്ചു. നടത്തറ സ്വദേശി പുലിക്കോട്ടില്‍ പരേതനായ വറീതിന്റെ ഭാര്യ അമ്മിണിയാണ് അമ്മയുടെ ശവകുടീരത്തിനു മുന്നില്‍ മരിച്ചത്.
ആറുമാസം മുമ്പ് മരിച്ച അമ്മയുടെ ശവകുടീരത്തില്‍ ദിവ്യബലി അര്‍പ്പിക്കാനെത്തിയതായിരുന്നു ഇവര്‍. പള്ളിയില്‍ കുര്‍ബ്ബാന നടക്കുന്നതിനിടെ ഇവര്‍ സെമിത്തേരിയിലെത്തി അമ്മയുടെ ശവകുടീരത്തില്‍ തിരി കൊളുത്തുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടാകുകയായിരുന്നു. കുര്‍ബാന സമയമായതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
കുറച്ചു സമയത്തിനുശേഷം പള്ളിയിലെത്തിയ അമ്മിണിയുടെ സഹോദരന്‍ സെമിത്തേരിയില്‍ തീ കാണുകയും ഓടിവന്ന് പട്ട ഉപയോഗിച്ച് തീ അണയ്‌ക്കുകയുമായിരുന്നു. തീ അണച്ചപ്പോഴാണ് മരിച്ചത് തന്റെ സഹോദരിയാണെന്ന് മനസിലായത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് മരണം സംഭവിക്കുകയായിരുന്നു. പരേതയ്‌ക്ക് മക്കളില്ല. ഇവര്‍ ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് നടത്തറ പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: റപ്പായി, വറീത്, കൊച്ചുദേവസി, കുഞ്ഞിപ്പാലു, റോസമ്മ, ജോസ്, വാറുണ്ണി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment