Latest News

ഫ്‌ളാറ്റില്‍നിന്നു വീണ രണ്ടുവയസുകാരന്‍ ഗുരുതരാവസ്‌ഥയില്‍: സഹായം തേടി മാതാപിതാക്കള്‍

പത്തനംതിട്ട: [www.malabarflash.com] ബംഗളൂരുവിലെ ഫ്‌ളാറ്റിന്റെ രണ്ടാം നിലയില്‍നിന്നു വീണു ഗുരുതരമായി പരുക്കേറ്റ രണ്ടുവയസുകാരനെ ചികില്‍സിക്കാന്‍ പണമില്ലാതെ മാതാപിതാക്കള്‍ അലയുന്നു. ചെന്നീര്‍ക്കര പ്രക്കാനം പുള്ളുരുത്തില്‍ വീട്ടില്‍ മുരളീധരന്‍ നായരുടെ ചെറുമകന്‍ സജികുമാറാണ്‌ (ശബരി) ചികില്‍സാ സഹായം തേടുന്നത്‌. 

പിതാവ്‌ സന്തോഷിനും മാതാവ്‌ കവിതയ്‌ക്കുമൊപ്പമാണു ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ ശബരി കഴിഞ്ഞിരുന്നത്‌. ബാല്‍ക്കണിയില്‍ നിന്ന കുഞ്ഞ്‌ അമ്മ അകത്തേക്കു ഭക്ഷണം എടുക്കാന്‍ കയറിയപ്പോഴാണു വീണത്‌.
വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയ്‌ക്കും നേര്‍ച്ച കാഴ്‌ചകള്‍ക്കും ശേഷം ലഭിച്ചതാണ്‌ കുഞ്ഞുശബരിയെ. കഴിഞ്ഞ 29 ന്‌ രാവിലെയായിരുന്നു സംഭവം. ഉടന്‍ തന്നെ കുട്ടിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതിനോടകം എട്ടുലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു. ചുരുങ്ങിയത്‌ 30 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ. തുച്‌ഛമായ ശമ്പളത്തിലാണ്‌ പിതാവ്‌ സന്തോഷ്‌കുമാര്‍ ബംഗളൂരുവില്‍ ജോലി ചെയ്യുന്നത്‌. കുഞ്ഞിന്റെ ചികില്‍സയ്‌ക്കായി ഇനിയും ഭാരിച്ച തുക കണ്ടെത്താന്‍ ഇദ്ദേഹത്തിനോ കുടുംബത്തിനോ കഴിയുന്നില്ല. 

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി നാട്ടുകാര്‍ കൈകോര്‍ക്കുകയാണ്‌. പ്രക്കാനം നവധാര പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ സജികുമാര്‍ സഹായനിധി രൂപീകരിച്ച്‌ സാമ്പത്തിക സഹായം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. 

സ്വയം സഹായസംഘത്തിലെ മൂന്നു കമ്മറ്റിയംഗങ്ങളുടെ പേരിലും കുഞ്ഞിന്റെ പേരിലുമായി ഇലന്തൂര്‍ എസ്‌.ബി.ടിയില്‍ അക്കൗണ്ട്‌ തുടങ്ങി. നമ്പര്‍: 67324825687. IFSC coed: SBTR0000762.ഫോണ്‍: 9946931377.

eywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.