പാലക്കാട്: അന്താരാഷ്ട്ര-അഭ്യന്തര തീവ്രവാദിപ്പട്ടികയിലുള്ളവരുടെ സമാനമായ പേരുള്ളവര്‍ക്ക് ഇനി പൊതുമേഖലാബാങ്കുകളില്‍ അക്കൗണ്ട് നിഷിദ്ധം. ഇത്തരം പേരുകളുള്ളവര്‍ അക്കൗണ്ട് തുറക്കാനെത്തിയാല്‍ തീവ്രവാദിയല്ലെന്ന് ഉറപ്പാക്കണമെന്ന് പൊതുമേഖലാബാങ്കുകള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശംനല്‍കി. ഇതനുസരിച്ച് ബാങ്ക് സോഫ്ട്‌വെയര്‍ പരിഷ്‌കരിച്ചു.
പുതിയ സോഫ്ട്‌വെയര്‍ പ്രകാരം അക്കൗണ്ട് തുറക്കാനെത്തുന്നവരുടെ പേരും വിവരവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുമ്പോള്‍ അന്താരാഷ്ട്ര-അഭ്യന്തര തീവ്രവാദികളുടെ പേരുകള്‍ പ്രത്യക്ഷപ്പെടും. ഈ പട്ടികയില്‍ പേരുള്ളവരാണ് അക്കൗണ്ട് തുറക്കുന്നതെങ്കില്‍ അവഗണിക്കുകയോ തീവ്രവാദികളല്ലെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. ഒരു മതത്തില്‍പ്പെട്ടവരുടെ പേരാണ് പട്ടികയില്‍ 99 ശതമാനവും. മുഹമ്മദ് അബ്ദുള്‍കലാം മുതല്‍ തടിയന്റവിടനസീര്‍ എന്ന പേരുവരെയുണ്ട് പട്ടികയില്‍.
കനറാബാങ്കിന്റെ സോഫ്ട്‌വെയറില്‍ അഞ്ചുദിവസമായി പുതിയ സംവിധാനമുണ്ട്. അക്കൗണ്ട് തുറക്കുന്നയാളുടെ പേര് കമ്പ്യൂട്ടറില്‍ കയറ്റുമ്പോള്‍ തീവ്രവാദികളുടെ പേര് ഉള്‍പ്പെടുന്ന പട്ടിക താനേ പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് സോഫ്ട്‌വെയര്‍ ക്രമീകരിച്ചിട്ടുള്ളത്. പിടികൂടപ്പെട്ടവരും പിടികിട്ടാപ്പുള്ളികളുമായവരുടെ ടെ പേര് പട്ടികയിലുണ്ട്. ചില പേരിനൊപ്പം പാസ്‌പോര്‍ട്ട് നമ്പറും നല്‍കിയിട്ടുണ്ട്.
തീവ്രവാദികളുടെ പേരുമാത്രം നല്‍കുകവഴി ബാങ്ക് ജീവനക്കാര്‍ക്ക് വന്‍ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. തീവ്രവാദികളുടെ ചിത്രമോ മേല്‍വിലാസമോ നല്‍കിയിട്ടില്ല.
ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ മൂന്ന് ഫോട്ടോയും ഏതെങ്കിലും തിരിച്ചറിയല്‍രേഖയും മേല്‍വിലാസ രേഖയും നല്‍കിയാല്‍ മതി. പാസ്‌പോര്‍ട്ട് നല്‍കണമെന്നില്ല. അതിനാല്‍, തീവ്രവാദികളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ പട്ടികയില്‍ നല്‍കിയിട്ട് കാര്യവുമില്ല.
അക്കൗണ്ട് തുറക്കുന്നയാള്‍ തീവ്രവാദിയാണോ എന്ന് എങ്ങനെ കണ്ടെത്തണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. അക്കൗണ്ട് തുറക്കാനെത്തുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. ഒരു മതവിഭാഗത്തില്‍പ്പെട്ടവരെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് പുതിയനീക്കത്തിന് പിന്നിലെന്നും ആരോപണമുണ്ട്. സ്വകാര്യബാങ്കുകളെ പ്രോത്സാഹിപ്പിക്കാനും പൊതുമേഖലാബാങ്കുകളെ തകര്‍ക്കാനുമുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.

(കടപ്പാട്: മാതൃഭൂമി)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment