കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഒന്നാംനിലയില്‍നിന്ന് ആറുവയസ്സുകാരനെ യുവാവ് താഴേക്ക് എടുത്തെറിഞ്ഞു. പൊന്‍കുന്നം ചിറക്കടവ് സാജന്‍-ശോഭന ദമ്പതികളുടെ മൂത്തമകന്‍ സുജിത്തിനെയാണ് എറിഞ്ഞത്. സംഭവത്തില്‍ കോഴഞ്ചേരി കല്ലുപറമ്പില്‍ പാറയില്‍ ജോര്‍ജിന്റെ മകന്‍ ജോബി(27)നെ ഗാന്ധിനഗര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് മൂന്നാമത്തെ പ്രസവത്തിനായി ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സയ്‌ക്കെത്തിയതായിരുന്നു ശോഭന. ജോബിയുടെ സഹോദരന്‍ ജോഗേഷിന്റെ ഭാര്യ ഇതേ വിഭാഗത്തില്‍ പ്രസവാനന്തര ചികില്‍സയിലാണ്. ശോഭനയും ഭര്‍ത്താവും നവജാതശിശുവിന്റെ പരിശോധനയ്ക്കായി പോയ സമയത്തായിരുന്നു യുവാവിന്റെ അതിക്രമം.
ശോഭനയുടെ കട്ടിലില്‍ ഇരുന്ന് കളിക്കുകയായിരുന്ന സുജിത്തിനെ യാതൊരു കാരണവും കൂടാതെ ജോബി എടുത്ത് പുറത്തേക്കെറിയുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ഗാര്‍ഡും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കുട്ടിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എസ്.ഐ. സുരേഷ്‌കുമാറും സിവില്‍ പോലിസ് ഓഫിസര്‍ ജോബിയും ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. വലതു കൈക്ക് ഒടിവും തലയുടെ പിന്‍ഭാഗത്ത് നിസ്സാര പരിക്കുമേറ്റ കുട്ടി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗാന്ധിനഗര്‍ പോലിസ് കസ്റ്റഡിയിലുള്ള ജോബിക്കെതിരേ നരഹത്യാശ്രമത്തിന് കേസെടുത്തു. ഇയാളുടെ കൈവശം ഒരു കത്തി കണ്ടെത്തിയതായും ഗാന്ധിനഗര്‍ എസ്.ഐ. പി ആര്‍ ജിജു പറഞ്ഞു.

തന്റെ മകന്‍ മനോരോഗത്തിന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വര്‍ഷങ്ങളായി ചികില്‍സിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജോബിയുടെ പിതാവ് ജോര്‍ജ് പറയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment