കുടുംബ വഴക്കാണ് കാരണമെന്നാണ് പോലീസ് നിഗമനം. കുത്തിയ മരുമകന്‍ പറവണ്ണ സ്വദേശി സിദ്ധിഖിനെ പോലീസ് തിരയുകയാണ്. ഇയാള്‍ അറവ്ശാലയിലെ ജോലിക്കാരനാണ്.
പശുവിനെ കെട്ടാനും പുല്ലരിയാനുമായി പോയ അബൂബക്കറും മകള്‍ ഫാത്തിമയുടെ ഭര്‍ത്താവായ സിദ്ധിഖും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ അബൂബക്കറിന് കുത്തേല്‍ക്കുകയുമായിരുന്നു. ഇത് തടയാന്‍ ചെന്ന മകന്‍ ബഷീറിനെയും ഇയാള്‍ കുത്തുകയായിരുന്നു.

റോഡില്‍ വെച്ച് കുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിദ്ധിഖ് ഭാര്യയെ നിരന്തരം പീഡിപ്പിക്കുന്നതിനാല്‍ ഇവര്‍ തൊട്ടടുത്തുള്ള സഹോദന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതെ ചൊല്ലിയാണ് സിദ്ധിഖും അബൂബക്കറും വാക്കുതര്‍ക്കമുണ്ടായത്.
അബൂബക്കറിന്റെയും മകന്റെയും മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment