ഉദുമ: അക്രമങ്ങള്‍ കൊണ്ട് തളര്‍ന്ന് പോകുന്ന പ്രസ്ഥാനമല്ല സി.പി.എമെമ്മന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അക്രമങ്ങളും കൊലപാതകങ്ങള്‍ നടത്തിയും കളളകേസില്‍ കുടുക്കിയും പാര്‍ട്ടി അണികളെ ഭയപ്പെടുത്തി അടിച്ചമര്‍ത്താന്‍ മുതിരുന്നവര്‍ കയ്യൂരിന്റെയും കരിവെളളൂരിന്റെയും ഒഞ്ചിയത്തെയും ചരിത്രം ഓര്‍ക്കണമെന്നും കൊടിയേരി പറഞ്ഞു.
സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റി മാങ്ങാട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ പ്രിയപ്പെട്ട എം.ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയത് പാര്‍ട്ടി അണികളെ ഭയപ്പെടുത്തി നിര്‍ത്താനുളള കോണ്‍ഗ്രസ്സ് ഗുണ്ടകളുടെ ദിവാ സ്വപ്നമായിരുന്നു. പക്ഷെ ബാലകൃഷ്ണന്റെ ഓരോ തുളളി ചോരയില്‍ നിന്നും ആയിരക്കണക്കിന് സഖാക്കള്‍ ഉയര്‍ന്ന് വരുമെന്ന് കൊടിയേരി പറഞ്ഞു.

ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി, ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, കെ കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു.
തിരുവോണ ദിവസം കൊല്ലപ്പെട്ട എം ബി ബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് കോടിയേരി ബാലകൃഷ്ണന്‍ പൊതുയോഗ സ്ഥലത്തെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment