Latest News

മുസ്ലിം സമുദായത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമം: പിണറായി


കണ്ണൂര്‍: മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ചില സംഘടനകള്‍ നീക്കം നടത്തുന്നതായി സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റേഡിയം ഗ്രൗണ്ടില്‍ മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

ജമാഅത്ത് ഇസ്ലാമിയുടെ വര്‍ഗീയ അജണ്ട ശക്തമായി എതിര്‍ക്കണം. വെല്‍ഫെയര്‍ പാര്‍ട്ടി അവരുടെ മുഖംമൂടിയാണ്. എന്‍ ഡി എഫ് ഇപ്പോള്‍ എസ് ഡി പി ഐ യായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. സമൂഹത്തെ അവര്‍ വര്‍ഗീയവല്‍കരിക്കുന്നു. ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. ഹിന്ദുത്വ അജണ്ടക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നു. 

വിവാഹപ്രായ വിവാദത്തില്‍ അത് സ്ത്രീവിരുദ്ധപരമായ നിലപാടാണ്. ആര്‍ എസ് എസ് ശ്രമിക്കു
ന്നതും മുസ്ലിംവിരുദ്ധ പ്രചരണം ഉയര്‍ത്തിക്കൊണ്ടുവരാനാണ്. യു ഡി എഫ് ജാതിമത ശക്തികളെ കൂട്ടുപിടിക്കുന്നു. സുന്നികള്‍ക്ക് സെക്കുലര്‍ നിലപാട് ഉണ്ടായിരുന്നു. മുജാഹിദുകള്‍ക്ക് മതനവീകരണമായിരുന്നു ലക്ഷ്യം. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ അതാണോ നടപ്പിലാക്കുന്നതെന്ന് പരിശോധിക്കണം. ജാതീയമായ ഉച്ചനീചത്വങ്ങളില്‍ നിന്ന് ഇസ്ലാം മാറി നിന്നിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. 

മുസ്ലിംലീഗ് മുസ്ലിങ്ങളിലെ സമ്പന്നരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ന്യൂനപക്ഷത്തന്റെ സംരക്ഷണം പ്രധാനമാണ്. ഒരുതരത്തിലുള്ള വര്‍ഗീയതയ്ക്ക് മുസ്‌ലിം സമുദായം അടിമപ്പെടുന്നത്. മതനിരപേക്ഷമായ സമൂഹമാണ് നമുക്കാവശ്യം. ഇടതുപക്ഷ മാത്രമാണ് മുസ്‌ലിം സംരക്ഷണത്തിന് ഗ്യാരണ്ടിയുള്ളത്. ഇടതുപക്ഷത്തിന്റെ വളര്‍ച്ച അതിന് അനിവാര്യമാണ്. 

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മുസ്‌ലിങ്ങളെ മാറ്റി നിര്‍ത്താന്‍ വര്‍ഗ്ഗീയ സംഘടനകളും തീവ്രവാദികളും ശ്രമിക്കുന്നുണ്ട്. ഇതിന് ലീഗും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുന്നു. പിണറായി പറഞ്ഞു. എം എ നിസാര്‍ അധ്യക്ഷതവഹിച്ചു. കോടിയേരി ബാലകൃഷ്ണന്‍, ടി കെ ഹംസ, കെ ടി ജലീല്‍, ഫസല്‍ ഗഫൂര്‍, എസ് എ പുതിയവളപ്പില്‍, പി ജയരാജന്‍, എം വി ജയരാജന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, പി ടി എ റഹീം സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pinarai, Kannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.