എടപ്പാള്‍: മുറി കൊടുക്കാത്തതിന്റെ പേരില്‍ മര്‍ദനമേറ്റ് ഐവ ടൂറിസ്റ്റ്‌ഹോം ഉടമ പി. മൊയ്തീന്‍ (58) മരിക്കാനിടയായ സംഭവത്തില്‍ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് ഇവര്‍ ഉപയോഗിച്ചതെന്നനുമാനിക്കുന്ന രണ്ട് വാനുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ഇപ്പോള്‍ കസ്റ്റഡിയിലെടുത്തവര്‍ പ്രതികളാണെന്നുറപ്പിച്ചിട്ടില്ലെന്നും ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തതാണെന്നും മലപ്പുറം പോലീസ് മേധാവി എച്ച്. മഞ്ജുനാഥ്, അന്വേഷണച്ചുമതല വഹിക്കുന്ന വളാഞ്ചേരി സി.ഐ പി. അബ്ദുള്‍ബഷീര്‍ എന്നിവര്‍ പറഞ്ഞു.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: മദ്യപിച്ച് സ്ത്രീകളുമായി സഞ്ചരിച്ച് ടൂറിസ്റ്റ്‌ഹോമുകളില്‍ മുറിയെടുത്ത് താമസിക്കുന്നത് പതിവാക്കിയ നാലംഗസംഘം വെള്ളിയാഴ്ച നാലരയോടെ ഐവ ടവറിലെത്തി. മുറി ആവശ്യപ്പെട്ടപ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് മുറി തരാനാവില്ലെന്ന് ഇവിടെയുണ്ടായിരുന്ന മൊയ്തീന്‍ പറഞ്ഞു. തുടര്‍ന്ന് വാക്കേറ്റമുണ്ടായെങ്കിലും മൊയ്തീന്റെ കര്‍ക്കശ നിലപാടിനുമുന്നില്‍ ഇവര്‍ പിന്‍വാങ്ങി.
പിന്നീട് പട്ടാമ്പി റോഡിലെ മറ്റൊരു ടൂറിസ്റ്റ്‌ഹോമില്‍ ഇവര്‍ മുറിയെടുത്തു. രാത്രി 10 മണിയോടെ ഇവരിലൊരാളോ ഇവര്‍ നിര്‍ദേശിച്ച മറ്റാരോ വീണ്ടും ഐവ ടവറിലെത്തി മൊയ്തീനോട് മുറി ആവശ്യപ്പെടുകയും വീണ്ടും വാക്കേറ്റമുണ്ടാവുകയുംചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ മര്‍ദനമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
മരിക്കുന്നതിനുമുമ്പ് മൊയ്തീന്‍ തന്നെ മര്‍ദിച്ച ആളിനെക്കുറിച്ച് ബന്ധുവിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയനുസരിച്ചാണ് പ്രതിക്കുവേണ്ടി അന്വേഷണം നടത്തുന്നത്.
അതേസമയം കസ്റ്റഡിയില്‍ ഉള്ളവര്‍ വെള്ളിയാഴ്ച വൈകീട്ട് പലിശയ്ക്ക് പണം കടംകൊടുക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ മാങ്ങാട്ടൂരില്‍ ഒരു വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതായി വിവരം ഉണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment