കൊല്ലം: ഒരു വയസുകാരന്റെ വയറ്റില്‍ നിന്ന് 22 തയ്യല്‍സൂചികള്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. മണ്‍ട്രോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശികളായ ബാലന്‍-ധന്യ ദമ്പതികളുടെ മകനായ ബദരീനാഥിന്റെ വയറ്റില്‍നിന്നാണ് മണിക്കൂറൂകള്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ സൂചികള്‍ പുറത്തെടുത്തത്.
വയറുവേദനയും ഛര്‍ദിയുമായാണ് കുട്ടിയെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ (മെഡിസിറ്റി) കൊണ്ടുവന്നത്. പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ സൂചികള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവിയും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ.ബിജു സൈനാധിപന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്‌ത്രക്രിയ നടത്തി. ഇത്രയധികം സൂചികള്‍ എങ്ങനെ വയറ്റില്‍ എത്തിയെന്നതിനെക്കുറിച്ച് വ്യക്‌തമായ വിവരമില്ലെന്നു ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ശസ്‌ത്രക്രിയയെത്തുടര്‍ന്ന് കുട്ടി സുഖം പ്രാപിച്ചുവരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment