തിരൂര്‍: കുറ്റിപ്പുറം നിക്ഷേപക്കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കമ്പാല മുഹമ്മദ് അബ്ദുല്‍നൂര്‍ (38) തിരൂര്‍ കോടതിയില്‍ കീഴടങ്ങി. ഉച്ചക്ക് രണ്ടരയോടെ മജിസ്‌ട്രേറ്റ് വി ശ്രീജയുടെ മുമ്പാകെ അഭിഭാഷകനോടൊപ്പമാണ് നൂര്‍ കീഴടങ്ങാനെത്തിയത്. ഇദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് കീഴടങ്ങാനെത്തുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കോടതി വൈകിട്ട് അഞ്ച് മണിയോടെ ഇയാളെ തിരൂര്‍ സബ് ജയിലിലേക്കയച്ചു. കുറ്റിപ്പുറത്ത് ഷാന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തിയിരുന്ന അബ്ദുല്‍ നൂറിനെതിരെ പത്തുകേസുകളാണ് നിലവിലുള്ളത്.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന നിക്ഷേപക്കേസ് കഴിഞ്ഞ മെയ് മാസത്തിലാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന നിക്ഷേപക്കേസ് കഴിഞ്ഞ മെയ് മാസത്തിലാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
കോടതിയില്‍ കീഴടങ്ങിയ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2008 ലാണ് നൂറിനെതിരെ ഉയര്‍ന്ന പരാതിയെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്ന് അറസ്റ്റിലായ ഇദ്ദേഹം ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment