മംഗലാപുരം: കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ വിതരണം ചെയ്യാന്‍ അനധികൃതമായി വിമാനമാര്‍ഗം കൊണ്ടുവന്ന വിദേശ സിഗരറ്റുകള്‍ റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തു. മംഗലാപുരം വിമാനത്താവളത്തിലാണ് സിഗരറ്റുകള്‍ പിടിച്ചത്.
മംഗലാപുരം -ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോട് സ്വദേശികളായ എട്ട് യാത്രക്കാരില്‍ നിന്നാണ് സിഗരറ്റ് പിടിച്ചെടുത്തത്.
അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ അസീസ്, അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹ്മാന്‍, ഹബീബ് എന്നിവരില്‍ നിന്നാണ് സിഗരറ്റ് പിടിച്ചെടുത്തത്.
അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ അസീസ്, അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹ്മാന്‍, ഹബീബ് എന്നിവരില്‍ നിന്നാണ് സിഗരറ്റ് പിടിച്ചെടുത്തത്.
ലഗേജുകളില്‍ സിഗരറ്റു പായ്ക്കറ്റുകള്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. സിഗരറ്റ് ഒളിപ്പിച്ച 1000 കാര്‍ബോര്‍ഡ് പെട്ടികളാണ് പിടിച്ചെടുത്തത്. ഓരോ കാര്‍ബോര്‍ഡ് പെട്ടികളിലും 20 പായ്ക്കറ്റ് സിഗരറ്റുകള്‍ ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment