Latest News

മോഡിയുടെ റാലിക്കു മുന്‍പ് പട്‌നയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍: ഒരു മരണം


പട്‌ന: ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ബിഹാറില്‍ തിരഞ്ഞെടുപ്പു റാലിക്കെത്തുന്നതിന് മുമ്പ് പട്‌നയില്‍ സ്‌ഫോടനപരമ്പര. ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

പട്‌ന റയില്‍വെ സ്റ്റേഷനിലാണ് രാവിലെ പത്തരയ്ക്ക് ആദ്യസ്‌ഫോടനമുണ്ടായത്. മോദിയുടെ റാലി നടക്കുന്ന ഗാന്ധിമൈതാനത്ത് പിന്നീട് നാല് സ്‌ഫോടനങ്ങളുണ്ടായി.

ശക്തികുറഞ്ഞ പെട്രോള്‍ ബോംബുകളാണ് മൈതാനത്ത് പൊട്ടിയത്. മൈതാനത്തിന് പുറകിലുള്ള സിനിമാ തീയറ്ററിനുള്ളിലാണ് മൂന്നു സ്‌ഫോടനങ്ങളുണ്ടായത്. മൈതാനത്തെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു നാലാം സ്‌ഫോടനം.

ഇവിടെ നിന്ന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പരിക്കേറ്റവരെ പട്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സംഭവം വിവാദമായിരിക്കുകയാണ്. കേന്ദ്രആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ സുരക്ഷാവീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.

റയില്‍വെ സ്റ്റേഷന്റെ പത്താം പ്ലാറ്റ്‌ഫോമിലെ ബാത്ത്‌റൂമിലാണ് സ്‌ഫോടനമുണ്ടായത്. പോലീസെത്തി രണ്ടു ബോംബുകള്‍ കണ്ടെത്തി, നിര്‍വീര്യമാക്കി.

സ്‌ഫോടനസമയത്ത് നൂറുകണക്കിന് ആള്‍ക്കാര്‍ സ്റ്റേഷനിലുണ്ടായിരുന്നു. മോദിയുടെ ഹൈടെക്ക് റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് അധികവും. ഇതിനായി പതിനാല് സ്‌പെഷല്‍ ട്രെയിനുകളാണ് പട്‌നയിലേക്കെത്തുന്നത്. സ്‌ഫോടനം പരിഭ്രാന്തിപരത്തി. ആളുകള്‍ ചിതറിയോടി. പോലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
പോലീസ് സംസ്ഥാനത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.