Latest News

മൈസൂരില്‍ മലയാളി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

മൈസൂര്‍: മൈസൂര്‍ നഗരത്തില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയും സെന്‍ട്രല്‍ പബ്ലിക്‌സ് വര്‍ക്ക് വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന ചന്ദ്രബോസ് (69), ഭാര്യ സുഷമ (62) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കൈപ്പടയില്‍ തയ്യാറാക്കിയ മൂന്ന് ആത്മഹത്യാകുറിപ്പുകള്‍ വീട്ടില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മരണകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
മൈസൂരിലെ ഡോ.രാജ്കുമാര്‍ റോഡിനും റിങ് റോഡിനും ഇടയില്‍ സത്തഗള്ളി ലേഔട്ടിലെ 1398-ാം നമ്പര്‍ വീട്ടിലാണ് മരണം സംഭവിച്ചത്. 

സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് വകുപ്പില്‍നിന്ന് വിരമിച്ച ചന്ദ്രബോസ് വിക്രം ആസ്പത്രിയിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ഇന്‍-ചാര്‍ജ് ആയി ജോലി ചെയ്യുകയായിരുന്നു. ഇരുവരും പത്തുവര്‍ഷമായി മൈസൂരില്‍ താമസിച്ചുവരികയാണ്. മക്കള്‍ രണ്ടുപേരും ഡോക്ടര്‍മാരാണ്. ഇരുവരും മൈസൂരിനുപുറത്താണ്. ഇതിനിടെ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചിട്ട് ഫോണെടുക്കാതിരുന്നതിനെത്തുടര്‍ന്ന് മക്കള്‍ വിവരമന്വേഷിക്കാനായി സുഹൃത്തുക്കളെ വീട്ടിലേക്കയച്ചു. വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടില്ലെന്ന് വെളിയില്‍ ബോര്‍ഡുകണ്ട അവര്‍ അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഒരേ കയറില്‍ രണ്ടുവശത്തായി തൂങ്ങിനിന്ന മൃതദേഹങ്ങള്‍ കണ്ടത്.
ഇതിന് സമീപത്തായി മക്കള്‍ക്കും പോലീസിനുമുള്ള ആത്മഹത്യാകുറിപ്പുകളുമുണ്ടായിരുന്നു. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും മൃതദേഹങ്ങള്‍ കാര്യമായ ചടങ്ങുകള്‍ നടത്താതെ സംസ്‌കരിക്കണമെന്നും തങ്ങളുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും കത്തിലുണ്ടായിരുന്നു. മരണാനന്തരചടങ്ങുകള്‍ നടത്താനുള്ള സാധനങ്ങളും ഇവര്‍ ഒരുക്കിവെച്ചിരുന്നു. കത്തിലെ ആവശ്യപ്രകാരം മൃതദേഹങ്ങള്‍ ചാമുണ്ഡി മലയടിവാരത്ത് സംസ്‌കരിച്ചു. മക്കള്‍: ഡോ. അനൂപ് (ചെന്നൈ), ഡോ. ആനന്ദ് (തൃശ്ശൂര്‍).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.