Latest News

രത്തന്‍ഖര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 60 മരണം

ദാഷിയ: മധ്യപ്രദേശിലെ രത്തന്‍ഖര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 60 പേര്‍ മരിച്ചു. നൂറുകണക്കിനു പേര്‍ക്കു പരുക്കേറ്റു. ദുര്‍ഗാപൂജയ്ക്കു വേണ്ടി എത്തിയവരാണ് തിക്കിലും തിരക്കിലും പെട്ടവര്‍. 40 പേര്‍ തിക്കിലും തിരക്കിലും പെട്ടും 20 പേര്‍ അടുത്തുള്ള പാലത്തില്‍ നിന്നു രക്ഷപെടാനായി നദിയിലേക്ക് ചാടിയുമാണ് മരിച്ചത്. അമ്പതിനായിരത്തിലധികം തീര്‍ഥാടകര്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു.

ദാഷിയയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. സിന്ധ് നദിക്കു കുറുകെയുള്ള ഇടുങ്ങിയ പാലത്തിലൂടെയാണ് ക്ഷേത്രത്തിലെത്തേണ്ടത്. ആള്‍ ബാഹുല്യം മൂലം ഈ പാലം തകരുമെന്ന ശ്രുതി കേട്ട് പെട്ടെന്ന് അക്കരെ കടക്കാന്‍ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണം. നദിയിലേക്ക് ചാടിയവരില്‍ മിക്കവരും ഒഴുകിപ്പോയതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.