പാറ്റ്ന: ബിഹാറിൽ സുഹൃത്തുക്കളായ പെൺകുട്ടികൾ വിവാഹം കഴിക്കാനായി ഒളിച്ചോടി. പിന്നീട് ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി. തലസ്ഥാനമായ പാറ്റ്നയ്ക്ക് സമീപമാണ് സംഭവം.
പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഇരുവരെയും സാശാറാമിലെ ഒരു ഹോട്ടലിൽ നിന്നും കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ തങ്ങൾ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചുവെന്ന് പെൺകുട്ടികൾ പറഞ്ഞു.
എന്നാൽ, തന്റെ മകളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ഉന്നയിച്ച് കൂട്ടുകാരിയ്ക്കും വീട്ടുകാർക്കുമെതിരെ പരാതി നൽകിയിരിക്കുകയാണ് പെൺകുട്ടികളിൽ ഒരാളുടെ അച്ഛൻ.
പെൺകുട്ടികൾ കുട്ടിക്കാലം മുതൽക്കേ സുഹൃത്തുക്കളാണെന്നും ഒരുമിച്ച് പഠിച്ചവരാണെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment