തലശ്ശേരി: അന്തരിച്ച സംഗീതസംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ക്ക് പത്മശ്രീ ലഭിച്ച അവസരത്തില്‍ സമ്മാനമായി ലഭിച്ച മൊബൈല്‍ഫോണ്‍ മോഷണം പോയതായി സംശയം. രാഘവന്‍ മാസ്റ്ററുടെ വിടവാങ്ങല്‍ ചടങ്ങിനിടെയാകാം ഫോണ്‍ നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ രാഘവന്‍ മാസ്റ്ററുടെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍ മൊബൈല്‍ ഫോണും ചാര്‍ജറും ബാഗിലുണ്ടായിരുന്നു. പിന്നീട് തിങ്കളാഴ്ച ബാഗ് പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം ലഭിച്ചത്.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരനാണ് വിലപിടിപ്പുള്ള മൊബൈല്‍ മാസ്റ്റര്‍ക്ക് സ്‌നേഹസമ്മാനമായി നല്‍കിയത്. രാഘവന്‍ മാസ്റ്ററുടെ സ്മരണകള്‍ ഉണര്‍ത്തുന്ന വിവിധ കാര്യങ്ങള്‍ അടങ്ങിയ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദു:ഖമുണ്ടെന്ന് മക്കളും കുടുംബാംഗങ്ങളും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News


No comments:
Post a Comment