Latest News

ഭൂമിക്കടിയില്‍ സ്വര്‍ണക്കൂമ്പാരമുണ്ടെന്ന് സന്യാസി; കുഴിച്ചെടുക്കാന്‍ പുരാവസ്തു വകുപ്പ് രംഗത്തിറങ്ങുന്നു

ലക്‌നൗ: ഭൂമിക്കടിയില്‍ ടണ്‍ കണക്കിന് സ്വര്‍ണം ഒളിഞ്ഞുകിടപ്പുണ്ടെന്ന് സന്യാസി സ്വപ്‌നംകണ്ടു. കിനാവ് യാഥര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ഇക്കാര്യം കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരെ സന്യാസി അറിയിക്കുകയും ചെയ്തു. ഒടുവില്‍ സ്വര്‍ണം ഉണ്ടെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ തീരുമാനിച്ചു.

ഉത്തര്‍ പ്രദേശിലെ സന്യാസിയായ ശോഭന്‍ സര്‍ക്കാരാണ് സ്വര്‍ണഖനിയെപ്പറ്റി സ്വപ്‌നം കണ്ടത്. 1857ല്‍ ഒന്നാം സാനന്ത്ര്യസമരകാലത്ത് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജ റാവു രാം ബക്‌സ് സിംഗ് സ്വപ്‌നത്തില്‍ വന്ന് ഉന്നാവോ ജില്ലയിലെ ദൗണ്ഡിയ ഖേഡ ഗ്രാമത്തിലുള്ള ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വര്‍ണക്കൂമ്പാരമുണ്ടെന് പറഞ്ഞത്രെ. ഇക്കാര്യം ഉടന്‍തന്നെ ശോഭന്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചു. സ്വര്‍ണം കണ്ടെത്തുകയാണെങ്കില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാന്‍ സാധിക്കുമെന്നും സന്യാസി ബോധ്യപ്പെടുത്തി

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് കേന്ദ്ര കൃഷി-ഭക്ഷ്യ വകുപ്പ് സഹമന്ത്രി ചരണ്‍ ദാസ് മഹന്ത് സ്ഥലം സന്ദര്‍ശിക്കുകയും പ്രദേശത്ത് ഖനനം നടത്താന്‍ ആര്‍ക്കിയോളജി വകുപ്പിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഖനനം ഈ മാസം 18 ന് ആരംഭിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.