കണ്ണൂര്‍: റബ്‌കോ (കേരള സ്‌റ്റേറ്റ് റബ്ബര്‍ കോ ഓപ്പറേറ്റീവ് ലിമിറ്റഡ്) ചെയര്‍മാന്‍ ഇ.നാരായണന്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മലേഷ്യയിലെ ക്വലാലമ്പൂരിലായിരുന്നു അന്ത്യം. ഒരു സെമിനാറില്‍ പങ്കെടുക്കുവാനായി ക്വലാലമ്പൂരില്‍ പോയതായിരുന്നു അദ്ദേഹം. സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനുമാണ്.
1997ല്‍ റബ്‌കോ രൂപീകരണംമുതല്‍ ചെയര്‍മാനാണ്. റബ്‌കോയെ അന്താരാഷ്ട്ര പെരുമയുള്ള വ്യവസായസ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ മുന്‍കൈയും നേതൃശേഷിയും മുഖ്യ പങ്കുവഹിച്ചു. ദേശീയ സഹകരണ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം, കേരള കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍, ഏഷ്യ പസഫിക് ഹെല്‍ത്ത് കോ ഓപറേറ്റീവ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment