Latest News

ഖനനമല്ല വികസനമാണ് കടലാടിപ്പാറയ്ക്ക് ആവശ്യം : പി കരുണാകരന്‍ എം പി


ബിരിക്കുളം : ജനദ്രോഹകരമായ ഖനനമല്ല ജനോപകാരപ്രദമായ വികസനമാണ് കടലാടിപ്പാറയ്ക്ക് ആവശ്യമെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു.. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കടലാടിപ്പാറ ഖനനനീക്കത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍കിട കമ്പനികള്‍ക്ക് കീഴടങ്ങുന്ന ഭരണക്കൂടങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനപ്രതിനിധി എന്ന നിലയില്‍ മുന്‍ നിരയിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ കെ നാരായണന്‍, പി വി രവി, എം രാജു, സി എം ഇബ്രാഹിം, കെ പി ചിത്രലേഖ, എം കുഞ്ഞിമാണി, ലതികസുനില്‍, സി പി എം ലോക്കല്‍ സെക്രട്ടറി കെ ഭാസ്‌ക്കരന്‍, സി പി ഐ നേതാവ് എം ശശിധരന്‍, കോണ്‍ഗ്രസ് പ്രതിനിധി ഗോപകുമാര്‍, മുസ്ലീംലീഗ് നേതാവ് സി എന്‍ കുഞ്ഞാമു, ബി ജെ പി നേതാവ് കെ ചന്ദ്രന്‍, കോണ്‍ഗ്രസിന്റെ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ഡി വൈ എഫ് ഐ ബ്ലോക്ക് ജോ. സെക്രട്ടറി കെ മണി, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ പ്രശാന്ത് കൃഷ്ണന്‍, എ ഐ വൈ എഫ് പ്രതിനിധി ധനീഷ് എം എന്നിവര്‍ സംസാരിച്ചു. 

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രത്‌നാവതി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.