Latest News

പിസിയ്ക്കെതിരെ രൂക്ഷ വിമര്‍ശ്ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെ പി സിസി പ്രസിഡന്റ് പരസ്യമായി രംഗത്തെത്തി. പി സി ജോര്‍ജിനെ കെ എം മാണി നിയന്ത്രിക്കണം എന്ന് രമേശ് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് എസ് വരദരാജന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കെപിസിസി എക്‌സിക്യൂട്ടിവില്‍ ഉളളത് അണ്ടനും അടകോടനുമാണെന്ന് പി സി ജോര്‍ജ് പരിഹസിച്ചത്. അതേ സമയം കെപിസിസിയില്‍ അണ്ഡനും അടകോടനും ഉണ്ടെന്ന തന്റെ പ്രയോഗം പിഴവാണെന്ന് പി സി ജോര്‍ജ്ജ് പിന്നീട് വ്യക്തമാക്കി . ഇത് അറിയിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

എന്നാല്‍ പിസി ജോര്‍ജ്ജിനെ തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തെത്തി. കോണ്‍ഗ്രസ്സിന്റെ വേദികളില്‍ പിസി ജോര്‍ജ്ജിനെ കയറ്റരുതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, P.C.George, K.M. Mani, Ramesh Chennithala

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.