കാഞ്ഞങ്ങാട്: ചെന്നരായപട്ടണം വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഏഴു മാസമായി ചികില്‍സയില്‍ ആയിരുന്ന സത്യസായി സേവാ പ്രവര്‍ത്തകനും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായിരുന്ന പുല്ലൂര്‍ പെരളത്തെ പി.പി. ഹരിപ്രസാദ് (50) മരിച്ചു.
മംഗലാപുരത്തെ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അന്ത്യം. അപകടത്തെ തുടര്‍ന്നു അര്‍ധബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് ഇവിടെ പ്രവേശിപ്പിച്ചത്. ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വൈകിട്ടോടെ കാഞ്ഞങ്ങാട്ട് എത്തിക്കും.
ഭാര്യ- പി. സുമ.മക്കള്‍- രാഹുല്‍ പ്രസാദ്, ആതിര (മടിക്കൈ മോഡല്‍ കോളജ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍- പി.പി. സുഭദ്ര (മാവുങ്കാല്‍), പി.പി. സുജാത (ഉദിനൂര്‍), പി.പി. വല്‍സല (അധ്യാപിക, വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്‌എസ്‌എസ്), പി.പി. രാധിക (അധ്യാപിക, പുല്ലൂര്‍ ജിയുപിഎസ്), പരേതനായ പി.പി. വാസുദേവന്‍ നായര്‍.
മാര്‍ച്ച് 26 ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പുട്ടപര്‍ത്തിയില്‍ നിന്നു രോഗികളെയും കൊണ്ട് മംഗലാപുരത്തേക്കു വരികയായിരുന്ന ആംബുലന്‍സില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. പുങ്ങംചാല്‍ സ്വദേശി ജെസി, ഭര്‍ത്താവ് സജി എന്നിവര്‍ ഉള്‍പ്പെടെ ആംബലന്‍സില്‍ ഉണ്ടായിരുന്ന മറ്റ് ആറു പേരും അപകടത്തില്‍ മരിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment