Latest News

ചിപ്പാര്‍ മുഹമ്മദ് നിര്യാതനായി

പൈവളിഗെ: എസ് എസ് എഫ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹീം സഖാഫി ചിപ്പാറിന്റെ പിതാവ് ചിപ്പാറിലെ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മറ്റു മക്കള്‍: അവ്വമ്മ, ഖദീജ, ആഇശ, മൊയ്തീന്‍ (സഊദി), സിദ്ദീഖ്, അന്‍വര്‍, സാദിഖ് (മൂന്നുപേരും ദുബായ്).

മരുമക്കള്‍: മഹ്മൂദ് മിയാപ്പദവ്, അലി മിയാപദവ്, മുഹമ്മദ് കായര്‍കട്ട. ചിപ്പാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജലാലുദ്ദീന്‍ മള്ഹര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ മൂസല്‍ മദനി തലക്കി, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. 

പരേതന്റെ പേരില്‍ പ്രത്യേക പ്രാര്‍ഥന നടത്താനും മയ്യത്ത് നിസ്‌കരിക്കാനും മുഹിമ്മാത്ത് കമ്മിറ്റി അഭ്യര്‍ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.