Latest News

മാപ്പിളപ്പാട്ട് ഗായകന്‍ പടന്ന അബൂബക്കര്‍ നിര്യാതനായി

കാസര്‍കോട്: മാപ്പിളപ്പാട്ട് ഗായകന്‍ തായലങ്ങാടിയിലെ പടന്ന അബൂബക്കര്‍ (50) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. നെല്ലിക്കട്ട ആമൂസ് നഗറിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം.

30 വര്‍ഷത്തിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. താരാട്ട് പാട്ട് രംഗത്ത്മി കവ് പ്രകടിപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പരേതരായ പടന്ന മുഹമ്മദ്-ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹവ്വാബി. മക്കള്‍: മുനവ്വര്‍ ഫൈറൂസ്, ഷമ്മാസ്, ഷിഫാറത്ത്, മര്‍ജാന്‍. സഹോദരങ്ങള്‍: ബീരാന്‍, അബ്ദുല്ല, മജീദ്. 
മയ്യത്ത് നെല്ലിക്കട്ട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.