Latest News

ചെമ്മനാട് സി.എച്ച്.സെന്റര്‍ പ്രവര്‍ത്തന രംഗത്ത് മാതൃക

കാസര്‍കോട്: രൂപീകരിച്ച് ആറു മാസം മാത്രമാകുന്നതിനിടയില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ചെമ്മനാട് സി.എച്ച്.സെന്റര്‍ സേവന രംഗത്ത് പുതിയ ചരിത്രമെഴുതുന്നു.
പഞ്ചായത്തിലെ ഒന്ന്, രണ്ട്, നാല്, 23 വാര്‍ഡുകളിലെ സുമനസ്സുകള്‍ ചേര്‍ന്ന കൂട്ടായ്മയാണ് സി.എച്ച്.സെന്റര്‍.

രോഗികളെയും നിരാലംബരെയും സഹായിക്കുക എന്ന ലക്ഷ്യവുമായി മെഡിക്കല്‍ ക്യാമ്പോടെയായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. ആദ്യ ക്യാമ്പിലേക്ക് ആയിരത്തോളം പേരാണ് ഒഴുകിയെത്തിയത്. അതില്‍ നിന്ന് നൂറോളം പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് അവസരമൊരുക്കിക്കൊടുത്തു. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന രോഗികളെ കണ്ടെത്തി സഹായങ്ങളും നല്‍കിവരുന്നു. ഇതിനായി വെല്‍ഫെയര്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും മറ്റും ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ സി.എച്ച്.സെന്റര്‍ സദാസമയവും രംഗത്തുണ്ട്.
ഒക്‌ടോബര്‍ 21ന് ആരംഭിച്ച ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷനുള്ള അപേക്ഷിക്കാനുള്ള ക്യാമ്പ് സംഘടിപ്പിച്ചത് നാട്ടുകാര്‍ക്കും മറുനാട്ടുകാര്‍ക്കും ഏറെ ആശ്വസമായി. ആധാര്‍ കാര്‍ഡിന് രജിസ്‌ട്രേഷന്‍ ചെയ്തിട്ടും ലഭിക്കാത്തവര്‍ സൗജന്യമായി പ്രിന്റ് എടുത്തുകൊടുക്കാന്‍ ഓഫീസില്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പകല്‍ മുഴുവന്‍ സി.എച്ച്.സെന്റര്‍ പ്രവര്‍ത്തിച്ചത് പരക്കെ പ്രശംസക്ക് വഴിയൊരുക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.