പൊയിലൂരില്‍ ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണു പാറാട്ട് ബോംബ് നിര്‍മാണം നടന്നതെന്നും അറസ്റ്റിലായ യുവാവിന്റെ നിര്‍ദേശപ്രകാരം ബോംബ് നിര്‍മിക്കുന്നതിനിടയിലാണു സ്‌ഫോടനം നടന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഒരു സ്റ്റീല്‍ ബോംബിനു 800 രൂപ നിരക്കില്‍ 12 സ്റ്റീല്‍ ബോംബുകള്‍ നിര്‍മിച്ചുനല്‍കാനാണ് അറസ്റ്റിലായ യുവാവും പരിക്കേറ്റ ജാസിമും അഫ്‌സലും തമ്മില്‍ ധാരണയിലായത്. അഡ്വാന്‍സായി പാറാട്ട് ടൗണില്‍ വച്ച് ജാസീം 5,000 രൂപ കൈപ്പറ്റിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഫ്‌സലും ഇപ്പോള്‍ അറസ്റ്റിലായ യുവാവും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരായിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എതിരാളികളെ നേരിടാനായി ബോംബ് നിര്‍മിച്ചു തരണമെന്ന ആവശ്യവുമായി പൊയിലൂരിലെ യുവാവ് അഫ്‌സലിനേയും ജാസിമിനേയും സമീപിച്ചത്.
അഡ്വാന്‍സ് വാങ്ങിയ അഫ്‌സലും ജാസിമും പടക്കക്കടയില്‍നിന്നു ഗുണ്ട് വാങ്ങുകയും കുപ്പിച്ചില്ലും പാറക്കഷണങ്ങളും ശേഖരിച്ചു ഗുണ്ടിലെ വെടിമരുന്ന് ഉപയോഗിച്ച് ബോംബ് നിര്‍മിക്കുകയും ചെയ്യുകയായിരുന്നുവെന്നു ജാസിം പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. അറസ്റ്റിലായ യുവാവിന്റെ വയസ് തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റും പ്ലസ്ടു സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ ബന്ധുക്കള്‍ക്കു പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായി സുന്നീ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥലമാണ് പാറാട്ട്. ഏറ്റവുമൊടുവില്‍ വോളിബോള്‍ കളിക്കളത്തിലും സംഘര്‍ഷമുണ്ടായി. ഇതിനുതുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന് പ്രതി പോലീസില്‍ നല്കിയ മൊഴിയില്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാലുപേരുടേയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണു പ്രതികളുടെ പൊയിലൂര്‍ ബന്ധവും സംഭവത്തിലെ ഗൂഢാലോചനയും പുറത്തുവരാനിടയാക്കിയത്. ചികിത്സയില്‍ കഴിയുന്ന ജാസിമിന്റെ മൊഴിയും അന്വേഷണത്തില്‍ വഴിത്തിരിവായി. മറ്റൊരു പ്രതിയായ കേളോത്ത് മുഹമ്മദില്‍നിന്നു നേരത്തെ തന്നെ പോലീസ് മൊഴിയെടുത്തിരുന്നു.
സ്‌ഫോടനത്തില്‍ ഇരുകൈകളും ഇരുകണ്ണുകളും ജനനേന്ദ്രിയവും തകര്‍ന്നു ചികിത്സയില്‍ കഴിയുന്ന അഫ്‌സല്‍ ഇനിയും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അഫ്‌സലിനും മുഹമ്മദിനും ജാസിമിനും പുറമെ വലിയവീട്ടില്‍ മുനവറുമാണു പരിക്കേറ്റു ചികിത്സയിലുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment