Latest News

മൂന്നുവയസുകാരനെ സ്‌കൂളില്‍ ഉപേക്ഷിച്ചത് ദന്തഡോക്ടര്‍

പത്തനംതിട്ട: മൂന്നുവയസുകാരനെ സ്‌കൂളിലുപേക്ഷിച്ചു മുങ്ങിയ മാതാവ്‌ കുട്ടിയെ തിരികെക്കിട്ടണമെന്നാവശ്യപ്പെട്ടു പോലീസ്‌ സ്‌റ്റേഷനില്‍. നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ദന്തല്‍ വിഭാഗം മേധാവിയായ ഡോക്‌ടറാണു മാതാവ്‌. 

സംഭവം വാര്‍ത്തയായതോടെയാണ്‌ പത്തനംതിട്ട പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. കുഞ്ഞിനെ ഉപേക്ഷിച്ചതിനു പിന്നില്‍ കുടുംബ കലഹമാണെന്നും സൂചനയുണ്ട്‌. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ ജീവനക്കാരനായ ഭര്‍ത്താവുമായി യുവതി രണ്ടു വര്‍ഷത്തിലേറെയായി അകന്നു കഴിയുകയാണെന്നു ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരോടു വെളിപ്പെടുത്തി.
മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനിലെത്തിയ യുവതി, കുട്ടിയെ തിരികെവേണമെന്ന്‌ അഭ്യര്‍ഥിച്ചെങ്കിലും സംശയം തോന്നിയതിനെത്തുടര്‍ന്നു വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്‌തു.

കഴിഞ്ഞദിവസം രാത്രിതന്നെ കുഞ്ഞിനെ വയലത്തലയിലെ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മറ്റി ഓഫീസില്‍ ഏല്‍പ്പിച്ചെന്നു പോലീസ്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ അവിടെത്തിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കുട്ടി മാതാവിനെ തിരിച്ചറിഞ്ഞു. കുട്ടിയെ സ്‌കൂളിലിരുത്തിയശേഷം വൈകിട്ട്‌ തിരികെ വിളിക്കാന്‍ എത്തുമ്പോള്‍ അടച്ചെന്നും സ്‌കൂളിലെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലായിരുന്നെന്നും യുവതി പറഞ്ഞു. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ കുട്ടിയെ വിട്ടുനല്‍കുമെന്ന്‌ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ 11 ന്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇംഗ്ലീഷ്‌ മീഡിയം എല്‍.പി സ്‌കൂളില്‍ ചേര്‍ക്കാനായി കുട്ടിയുമായി എത്തിയ യുവതി ക്ലാസിലിരുത്തിയ ശേഷം പോവുകയായിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടതിനു ശേഷവും കുട്ടിയെ കൊണ്ടുപോകാനായി മാതാവ്‌ എത്താതിരുന്നതിനെ തുടര്‍ന്നു സ്‌റ്റേഷനില്‍ എത്തിച്ചു.

മൂന്നുവയസുകാരനെ സ്‌കൂളിലാക്കി യുവതി മുങ്ങി
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.