കോഴിക്കോട് നല്ലളം ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന ജമാലുദ്ദീന്‍ ഒരു മാസം മുമ്പാണ് വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ സ്ഥലംമാറ്റം കിട്ടി എത്തിയത്. ആവള സ്വദേശിയായ ജമാലുദ്ദീന്‍ കെ.എസ്.ടി.എ. പ്രവര്‍ത്തകനും സി.പി.എം. ആവള ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.
അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ ജാഗ്രതാ സമിതിക്കും പ്രധാന അധ്യാപകനും നേരത്തേ പരാതി നല്കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേ ത്തുടര്‍ന്നാണ് ഒരു രക്ഷിതാവ് പേരാമ്പ്ര പോലീസ്സില്‍ പരാതി നല്കിയത്.
അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വിവിധ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച്നടത്താനിരിക്കെയാണ് രാവിലെ പേരാമ്പ്ര എസ്.ഐ. കെ.ടി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
ജമാലുദ്ദീനെ സംരക്ഷിക്കുന്ന നിലപാടെടുത്ത പ്രധാന അധ്യാപകനെ മാറ്റണമെന്നും നിരുത്തരവാദപരമായി പെരുമാറിയ പി.ടി.എ. കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ തിങ്കളാഴ്ച സ്‌കൂള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും ലാത്തിച്ചാര്‍ജിനുമിടയാക്കി.ലാത്തിച്ചാര്‍ജില്‍ 5-ഓളം പേര്‍ക്ക് നിസ്സാരപരിക്കേറ്റു.
പേരാമ്പ്ര സി.ഐ. വി.പി. ലതീഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി. പേരാമ്പ്ര എ.ഇ.ഒ. സതീശനും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമിടപെട്ട് രക്ഷിതാക്കളുമായി സംസാരിച്ചു. ഡി.ഇ.ഒ.യുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന ഉറപ്പിലാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment