Latest News

ദേശീയ രക്തദാന ദിനം ആചരിച്ചു


ഉദുമ: ദേശീയ രക്തദാന ദിനത്തിന്റെ ഭാഗമായി കൂട്ടരക്തദാനവും രക്തദാതാ പുരസ്‌ക്കാര വിതരണവും ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ഗോപിനാഥന്‍ നിര്‍വ്വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ മുഖ്യാതിഥിയായിരുന്നു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ലൈന്‍ ബ്ലഡ് ഡൊണേഷന്‍ ഫോറം ജില്ലാ കോര്‍ഡിനേറ്റര്‍ മോഹനന്‍ മാങ്ങാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വി കരുണാകരന്‍ മംഗലാപുരം കമ്പ്യൂട്ടര്‍ സിസ്റ്റത്തിന്റേയും വെബ് ബ്ലോഗിന്റേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ബാലകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ വി അരവിന്ദന്‍, സുകുമാരി ശ്രീധരന്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ കെ പി മനോജ്കുമാര്‍, ഉദുമ പി എച്ച് സിയിലെ ഡോ.എം മുഹമ്മദ, അംബിക ലൈബ്രറി പ്രസിഡണ്ട് സി കെ ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. രജീഷ് പി ടി സ്വാഗതവും സി മുകേഷ് നന്ദിയും പറഞ്ഞു. 

രക്തദാനപുരസ്‌ക്കാരത്തിനര്‍ഹരായ പി കെ അശോകന്‍ മേല്‍പറമ്പ്, ദിവാകരന്‍ ആറാട്ട്കടവ്, സന്തോഷ് തോമസ് തയ്യേനി, സിനു മാത്യു ബന്തടുക്ക, മൊയ്തീന്‍കുഞ്ഞി സി എ കൈനോത്ത്, ജഗദീഷ് ആറാട്ട്കടവ്, ശരത്ചന്ദ്രന്‍ കെ കുശാല്‍ നഗര്‍, രതീഷ്‌കുമാര്‍ പി സി എച്ച് എസ് എസ് ചട്ടഞ്ചാല്‍, ഗംഗാധരന്‍ കെ കോളിക്കര, എന്നിവരെ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. 

കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് നെഹ്‌റു യുവകേന്ദ്ര, അംബികാ വായനശാല എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.