Latest News

ഉള്ളാള്‍ പള്ളിയില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി


മംഗലാപുരം: നമസ്‌കാരത്തെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഘത്തെത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. ആളുകള്‍ക്കും ചില പോലീസുകാര്‍ക്കും പരിക്കേറ്റു. ഉള്ളാളില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ഉള്ളാളില്‍ മൂന്നുവര്‍ഷംമുമ്പ് നിര്‍മിച്ച മൊഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ പ്രാര്‍ഥന നടത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഉള്ളാള്‍ ദര്‍ഗയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് മൂന്നുവര്‍ഷം മുമ്പ് ഒരുവിഭാഗം തൊട്ടുമുന്നിലായി മറ്റൊരുപള്ളി പണിഞ്ഞത്. എന്നാല്‍ ഇവിടെ പ്രാര്‍ഥന നടത്തുന്നത് തടഞ്ഞുകൊണ്ട് ഉള്ളാള്‍ ദര്‍ഗ സമിതി വഖഫ് ബോര്‍ഡില്‍നിന്ന് ഉത്തരവ് വാങ്ങി.

വെള്ളിയാഴ്ച മറുവിഭാഗം ഈ ഉത്തരവ് ലംഘിച്ച് മൊഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ പ്രാര്‍ഥന നടത്തി. പോലീസ് സംരക്ഷണത്തിലായിരുന്നു പ്രാര്‍ഥന. എന്നാല്‍ മറുഭാഗത്തെ ചിലര്‍ നുഴഞ്ഞുകയറുകയും പ്രാര്‍ഥനയ്ക്കിടെ രണ്ടുപേരെ മര്‍ദിക്കുകയും ചെയ്തതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇതോടെ മറുവിഭാഗം പള്ളിയിലേക്ക് കല്ലേറ് നടത്തി. അതോടെ പോലീസ് ലാത്തിച്ചാര്‍ജും തുടങ്ങി. ഒട്ടേറെ പേര്‍ക്ക് അടിയേറ്റു. ഉന്തിലും തള്ളിലും ചില പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത്  പോലീസ് കാവലുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.