Latest News

വിവാഹവും പ്രസവവും ഒരേദിവസം: ഇരട്ടക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ യുവതി പിടിയില്‍

കോട്ടയം: പ്രസവിച്ച് ഒരു ദിവസമെത്തിയ ഇരട്ടക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. സംഭവത്തിന് സഹായിയായ ഭര്‍ത്താവിനെയും ഭര്‍ത്താവിന്‍െറ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഗമണ്‍ കോലാഹലമേട് നാറാത്ത് പ്രവീണിന്‍െറ ഭാര്യയും ആലപ്പുഴ സ്വദേശിയുമായ വിജിഷയാണ് (25) പിടിയിലായത്. ഭര്‍ത്താവ് പ്രവീണ്‍ (28), പ്രവീണിന്‍െറ പിതാവ് കുഞ്ഞുമോന്‍ (52) എന്നിവരാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസിന്‍െറ കസ്റ്റഡിയിലുള്ളത്.

കൊലപാതകം മറച്ചുവെച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ഗൈനക്കോളജി വാര്‍ഡില്‍ പൊലീസ് കാവലിലാണ്.
കടുത്ത രക്തസ്രാവവുമായി വ്യാഴാഴ്ച രാത്രിയാണ് ഭര്‍ത്താവ് പ്രവീണിനും ബന്ധുക്കള്‍ക്കുമൊപ്പം വിജിഷ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ പരിശോധനക്കെത്തിയ ഡോ. അജയകുമാര്‍ യുവതി പ്രസവിച്ചതായി സംശയം പ്രകടിപ്പിച്ചെങ്കിലും അവര്‍ നിഷേധിച്ചു. ഡോക്ടര്‍മാര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും പൊലീസില്‍ ഏല്‍പിക്കുമെന്ന് ഭയപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി കൊലപാതക വിവരം വെളിപ്പെടുത്തിയത്.

ഒമ്പതുമാസമായി കോലാഹലമേട്ടില്‍ ഒരുമിച്ച് താമസിക്കുന്ന പ്രവീണും വിജിഷയും കഴിഞ്ഞ വ്യാഴാഴ്ച ആലപ്പുഴ കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ നടന്ന സമൂഹ വിവാഹത്തിലാണ് നിയമപരമായി വിവാഹിതരായത്. സംഘാടകര്‍ സമ്മാനമായി അഞ്ച് പവന്‍ സ്വര്‍ണവും 50,000 രൂപയും വധുവിന് നല്‍കിയിരുന്നു. 

വിവാഹം നടന്ന ദിവസം തന്നെ വൈകുന്നേരം കോലാഹലമേട്ടിലെ വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കുളിമുറിയില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് പൊലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍വെച്ച് യുവതി ഇക്കാര്യം പറയുമ്പോഴാണ് സംഭവം ഭര്‍ത്താവും ബന്ധുക്കളും അറിയുന്നതത്രേ. തുടര്‍ന്ന്, ബന്ധുക്കള്‍ ആശുപത്രിയില്‍നിന്ന് കോലാഹലമേട്ടിലെ വീട്ടിലത്തെി ആണ്‍കുഞ്ഞിന്‍െറയും പെണ്‍കുഞ്ഞിന്‍െറയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ട രണ്ട് കുഞ്ഞുങ്ങളുടെയും കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. പരിശോധിച്ച ഡോക്ടര്‍ അറിയിച്ചതനുസരിച്ചാണ് ഗാന്ധിനഗര്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞുങ്ങളുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.