കോഴിക്കോട്: കമ്പനി കൂടി മദ്യപിച്ച പോലീസുകാരന്റെ തോക്ക് സഹകുടിയന്റെ ബാഗിലായി. മന്ത്രിക്ക് എസ്‌കോര്‍ട്ടായി എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് റിവോള്‍വറാണ് ഒപ്പം മദ്യപിച്ചയാളുടെ ബാഗിലായത്. മദ്യപിച്ച് ബഹളുമുണ്ടാക്കിയ 'സഹകുടിയ'നെ പോലീസ് അറസ്റ്റ് ചെയ്തപ്പോളാണ് ഇയാളുടെ ബാഗില്‍ സര്‍വീസ് റിവോള്‍വറും അഞ്ച് തിരകളും കണ്ടെത്തിയത്.
കൃഷിമന്ത്രിക്ക് എസ്‌കോര്‍ട്ടായി തിരുവനന്തപുരത്ത് നിന്ന് എത്തിയ എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഘുവിന്റെ തോക്കാണ് കോഴിക്കോട്ടെ വഴിയോര കച്ചവടക്കാരനായ വയനാട് മാനന്തവാടി സ്വദേശി മത്തായിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത്. മത്തായിയും രഘുവും പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ടോയ്‌ലറ്റില്‍ വെച്ച് ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ രഘു മത്തായിയെ തോക്ക് കാണിച്ചു കൊടുത്തിരുന്നുവെന്നും അതിനുശേഷം തോക്കുവെച്ച ബാഗു മാറിപ്പോയതാണന്നുമാണ് പോലീസ് പറയുന്നത്.
രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മത്തായിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തപ്പോളാണ് ബാഗില്‍ തോക്ക് കണ്ടെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kozhikode, Police, Revolver

No comments:
Post a Comment