കുമ്പള: അമിത വേഗത്തില്‍ റോഡിന്റെ വലതുവശം ചേര്‍ന്ന് ഓടിച്ച ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ആസ്പത്രിയില്‍ എത്തിച്ച് 15 മിനിട്ടിന് ശേഷം കുറ്റിക്കാട്ടില്‍ തെറിച്ചുവീണ ഇവരുടെ ഒരു വയസുളള മകളെ കണ്ടെടുത്തു. കുട്ടിയുടെ പരിക്ക് നിസാരമാണ്. സുബ്ബയ്യക്കട്ടയിലെ ബഷീര്‍ (30), ഭാര്യ റസിയ (22), മകള്‍ റാഷിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബഷീറിന്റെ രണ്ട് കാലുകള്‍ക്കും ശസ്ത്രക്രിയ വേണ്ടിവന്നു. ബഷീറും റസിയയും മംഗലാപുരം ആസ്പത്രിയില്‍ കഴിയുകയാണ്. മകള്‍ റാഷിദക്ക് നിസാരപരിക്കുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് അടുക്കപഞ്ചത്തൊട്ടിയിലാണ് അപകടം നടന്നത്. വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ മൂന്നുപേരും പഞ്ചത്തൊട്ടിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. പെര്‍മുദെ ഭാഗത്തേക്ക് അമിത വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബഷീറും റസിയയും അബോധാവസ്ഥയിലായതിനാല്‍ മകളുടെ കാര്യം ആരും അറിഞ്ഞില്ല. ഇരുവരേയും അടുക്ക ബ്രദേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ഉപ്പളയിലെ ആസ്പത്രിയിലെത്തിച്ചു. 15 മിനിട്ട് കഴിഞ്ഞപ്പോഴാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. കുഞ്ഞിനേയും ഉടന്‍ ആസ്പത്രിയിലെത്തിച്ചു.
ഒക്ടോബര്‍ ഒന്നിനുള്ള പാസ് ഉപയോഗിച്ച് മണല്‍ കടത്താനാണ് ലോറി പെര്‍മുദയിലേക്ക് പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒക്ടോബര്‍ ഒന്നിലെ പാസ് ലോറിയില്‍ നിന്ന് കണ്ടെടുത്തു. ലോറിയുടെ അമിത വേഗതയാണ് അപകടകാരണമെന്നാരോപിച്ച് ലോറി നാട്ടുകാര്‍ തടഞ്ഞുവെച്ചു. കുമ്പള അഡീഷണല്‍ എസ്.ഐ ഇ. ജോണ്‍ നടത്തിയ ചര്‍ച്ചയില്‍ നാട്ടുകാര്‍ പിരിഞ്ഞുപോയി. അമിത വേഗതയിലോടുന്ന ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പൊലീസ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. വൈകിട്ട് ലോറി ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kumbala, Accident
No comments:
Post a Comment