ചെറുവത്തൂര്‍: കാസര്‍കോടിനും മഞ്ചേശ്വരത്തിനുമിടയില്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കല്ലേറിനെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. അഞ്ചുപേരടങ്ങുന്ന സംഘം വലയിലാണ്. കല്ലേറിന് പ്രേരണ നല്‍കുന്നവരെക്കുറിച്ചും വിവരം ലഭിച്ചു.
കുമ്പള പേരാല്‍ മടിമുഗറിലെ ഷംസുദ്ദീനെ (27) ബുധനാഴ്ച ചെറുവത്തൂരില്‍ വെച്ച് നാട്ടുകാര്‍ പിടിച്ച് പൊലീസിന് നല്‍കിയതോടെയാണ് കേസുകള്‍ക്ക് തുമ്പായത്. ചെറുവത്തൂര്‍ ടൗണില്‍ രാത്രി 8 മണിക്ക് ലോറിക്ക് നേരെ കല്ലേറ് നടന്നിരുന്നു. ലോറിയുടെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. സംഭവം കണ്ട നാട്ടുകാര്‍ ഷംസുദ്ദീനെ ഓടിച്ചുപിടിക്കുകയായിരുന്നുവത്രെ. പിന്നീട് ചന്തേര പൊലീസിന് കൈമാറി.
ഹര്‍ത്താലുകളിലും മറ്റും പലതവണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞിട്ടുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി അറിയുന്നു. തന്റെ കൂട്ടാളികളെ കുറിച്ചും വിവരം കൈമാറി. ചെറുവത്തൂര്‍ പാക്കനാര്‍ തിയറ്ററിനടുത്ത സ്വകാര്യാസ്പത്രി കാന്റീനില്‍ കുറച്ചുനാളായി ജോലിചെയ്തുവരികയായിരുന്നു ഷംസുദ്ദീന്‍. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം ഷംസുദ്ദീനെ ബുധനാഴ്ച രാത്രി തന്നെ കാസര്‍കോട്ടെത്തിച്ചു.

പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ രാത്രിയില്‍ കല്ലേറ് തുടരുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്നു. അതിനാല്‍ പൊലീസ് കാവലില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാത്രികാലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നടത്തുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Cheruvathur, Police, Arrested
No comments:
Post a Comment