Latest News

ആന്ധ്രയില്‍ ബസിന് തീപിടിച്ച് 45 മരണം

ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ ബസിന് തീ പിടിച്ച് 40 ഓളം പേര്‍ മരിച്ചതായി സംശയിക്കുന്നു. ബസ്സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ബസ്സില് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന വോള്‍വോ ബസ്സാണ് തീ പിടിച്ചത്.

49 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിന്റെ ചില്ല് തകര്‍ത്ത് ഡ്രൈവറടക്കം അഞ്ച് പേര്‍ രക്ഷപ്പെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും അനേകമാളുകള്‍ ബസ്സില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.ആന്ധ്രയിലെ മെഹബൂബ് നഗര്‍ ജില്ലയില്‍ ബംഗളുരു ആന്ധ്രാ പ്രദേശ് ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്.

അപകടത്തെത്തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.പോലീസും റവന്യു ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട് .ഹൈദരാബാദിലേക്കുള്ള യാത്രക്കാരാണ് ബസ്സില്‍ ഭൂരിഭാഗവും ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, Bus, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.