Latest News

മദ്യലഹരിയില്‍ ആക്രമണം നടത്തിയ റഷ്യക്കാരിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിമാനത്തിനകത്ത് വച്ചും എയര്‍പോര്‍ട്ടില്‍ വച്ചും മദ്യലഹരിയില്‍ ആക്രമണം നടത്തിയ റഷ്യക്കാരിയെ ഒടുവില്‍ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു റഷ്യക്കാരിയായ മറിയന്‍ കോണ്‍ട്രാസ്‌ളോവിയയുടെ (35) പരാക്രമം. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തിലെ യാത്രക്കാരിയായ ഇവര്‍ വിമാനത്തില്‍ നിന്ന് നല്‍കിയ മദ്യം അമിതമായി കഴിച്ച് വിമാനത്തിനകത്ത് വച്ച് ബഹളം വയ്ക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരെ ആക്രമിച്ച ഇവര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും ബഹളം വയ്ക്കുകയായിരുന്നു.

വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിന്റെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് മാത്രമല്ല, അവരെയും അടിയ്ക്കുകയും കടിയ്ക്കുകയുമെല്ലാം ചെയ്തു. ഒടുവില്‍ പൊറുതി മുട്ടിയ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വലിയതുറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൂടുതല്‍ വനിതാ പൊലീസുകാരെത്തി ഇവരെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

പിന്നീട് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാനം കയറിയ ഇവര്‍ ടൂറിസ്റ്റ് വിസയില്‍ 6 മാസത്തേയ്ക്കാണ് എത്തിയത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arrested, Police, Airport, Thiruvananthapuram

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.