തളിപ്പറമ്പ: ഫുഡ്ഇന്‍പെക്ടര്‍ ചമഞ്ഞ് ബേക്കറികളില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച 65കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി കെ.പ്രസാദ്(65) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ പുഷ്പഗിരിയിലെ ബേക്കറിയിലെത്തി ഫുഡ് ഇന്‍സ്‌പെക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് പണം ആവശ്യപ്പെട്ട ഇയാളുടെ പെരുമാറ്റത്തില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി. കൂടുതല്‍ .ചോദ്യം ചെയ്യാന്‍ ശ്രമിക്കവെ ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. . വിവരം അറിയിച്ചതനുസരിച്ച് ബേക്കറി ഉടമ എത്തി ബൈക്കെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മന്നയ്ക്ക് വെച്ച് ഇയാളെ പിടികൂടിയത്.
നേരത്തെ മാനന്തവാടിയില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിക്കവെ പിടിയിലായ ഇയാള്‍ ആറ് മാസം മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇറങ്ങിയത്. തളിപ്പറമ്പ് എസ്.ഐ അനില്‍ കുമാര്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arrested, Food Inspector, Police
No comments:
Post a Comment