പയ്യന്നൂര്‍: വീട്ടുകാരെയും ഭര്‍ത്താവിനെയും തള്ളിപ്പറഞ്ഞ് രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി. പഴയങ്ങാടി ഫാന്‍സി കടയിലെ സെയില്‍സ്‌ഗേളായ മുട്ടം വെള്ളച്ചാലിലെ 32കാരിയാണ് ബന്ധുക്കള്‍ നോക്കിനില്‍ക്കെ അന്യമതസ്ഥനായ എരിപുരത്തെ അബ്ദു സുല്‍ഫിക്കാ (28)നൊപ്പം ഇറങ്ങിപ്പോയത്.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇവരെ കാണാതായത്. ഒന്നരവര്‍ഷം മുമ്പ് ഗള്‍ഫിലായിരുന്ന അബ്ദുസുല്‍ഫിക്കാന്‍ ഡ്രൈവറാണ്. രണ്ട് പെണ്‍മക്കളുടെ മാതാവാണ് യുവതി. വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി കാമുകനൊപ്പമെത്തി പയ്യന്നൂര്‍ കോടതിയില്‍ ഹാജരായത്.
തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് യുവതി മൊഴി നല്‍കിയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. രണ്ട് പെണ്‍മക്കളെയും വീട്ടുകാരെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Wife, Lover, Court, Payyannur
No comments:
Post a Comment