Latest News

രാഹുല്‍ ഗാന്ധിയുടെ സഹായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

റാഞ്ചി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സഹായി ചമഞ്ഞ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് 20 ലക്ഷം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍. സോനു എന്ന രാഹുല്‍ കുമാര്‍( 27) ആണ് പിടിയിലായത്.

ഒക്ടോബര്‍ ഒന്നിനാണ് സംഭവം. സോറനെ വിളിച്ച് തുക ഒരു ഹോട്ടലിന്റെ പേരു പറഞ്ഞ് അവിടേക്ക് കൊടുത്തു വിടാന്‍ പറയുകയായിരുന്നു. ഈ സമയം സോറനൊപ്പം കേന്ദ്ര മന്ത്രി ജയ്‌റാം രമേഷും ഉണ്ടായിരുന്നു. സോറന്‍ ഫോണ്‍ അദ്ദേഹത്തിന് നല്‍കി. ജയ്‌റാം രമേഷാണ് ശബ്ദം കേട്ടിട്ട് സംശയമുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് പരാതി നല്‍കി. ദേവഗഡിലെ സ്വര്‍ണ്ണക്കടക്കാരനാണ് സോനു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Congress, Rahul Gandhi, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.