ദുല്‍ക്കറിന്റെ ആദ്യ തമിഴ് ചിത്രത്തില്‍ നായിക നസ്രിയ. പ്രശസ്ത സംവിധായകനായ ബാലാജി മോഹനന്റെ അടുത്ത ചിത്രത്തിലാണ് ദുല്‍ക്കറിനൊപ്പം നസ്രിയ എത്തുന്നത്.
ദുല്‍ക്കറിന്റെ തമിഴ് പ്രവേശനത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ബാലാജി മോഹനൊപ്പമാണ് ആദ്യത്തെ തമിഴ് ചിത്രമെന്ന് ദുല്‍ക്കര്‍ സ്ഥിതീകരിച്ചു.
നേരം എന്ന മലയാള ചിത്രത്തിലൂടെ നായികയായി രംഗപ്രവേശം ചെയ്ത നസ്രിയ നസീമിനെ തേടി തമിഴില്‍ നിരവധി അവസരങ്ങളാണ് എത്തുന്നത്. നെയ്യാണ്ടിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും സിനിമാ സംവിധായകനെതിരെ നസ്രിയ നടത്തിയ പരാതിയും പ്രശ്നങ്ങളും തമിഴില്‍ നടിയുടെ താരമൂല്യത്തിന് ചെറിയ രീതിലുള്ള ഇടിവിന് കാരണമായിരുന്നു.
എന്നാല്‍ ദുല്‍ക്കറിനൊപ്പം പുതിയ കാല്‍വെയ്പ്പിന് ഒരുങ്ങുകയാണ് നസ്രിയ ഇപ്പോള്‍. ചിത്രത്തില്‍ അഞ്ജനയെന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡി എന്റര്‍ട്രെയിനറായി ഒരുക്കുന്ന ചിത്രം മലയാളത്തിലും ഒരുക്കുന്നുണ്ട്.
നവംബര്‍ ആദ്യവാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. കൊലവരി ഗാനത്തിലൂടെ പ്രശസ്തനായ അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം ഒരുക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dulkar Salman, Nasriya, Thamil Movie

No comments:
Post a Comment