ന്യൂഡല്‍ഹി: രക്ഷപെട്ടുപോകാതിരിക്കാന്‍ കൗമാരക്കാരിയായ വീട്ടുവേലക്കാരിയെ നഗ്നയാക്കി മര്‍ദിച്ചു കേസില്‍ അറസ്റ്റിലായ 50-കാരി വീട്ടുടമയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. വീട്ടുടമ ഡല്‍ഹിയിലെ വസന്ത്കുഞ്ജിലെ ഒരു ഫ്രഞ്ച് എന്‍ജിനീയറിംഗ് കമ്പനിയില്‍ ഓഫീസറായ വന്ദന ധിര്‍(50) ആണ് അറസ്റ്റിലായത്.
അവശയായ പെണ്‍കുട്ടി രക്ഷപെട്ട് പുറത്തെത്തിയതോടെയാണ് കൊടുംപീഡനങ്ങളുടെ വിവരം പുറംലോകമറിയുന്നത്. അതേസമയം ദേഹമാസകലം പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി തനിക്ക് പഠിക്കണം എന്ന് പോലീസിനെ അറിയിച്ചു.
ജാര്‍ഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടി നാലുമാസം മുമ്പാണ് വന്ദനയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്. അന്നുമുതല്‍ കൊടിയ മര്‍ദനങ്ങളാണ് കുട്ടിക്കു നേരിടേണ്ടിവന്നത്. രക്ഷപെട്ട് ഓടിപ്പോകാതിരിക്കാന്‍ കുട്ടിയെ വസ്ത്രം ധരിക്കാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ല. വിട്ടില്‍ നിന്നു രക്ഷപെട്ടു പുറത്തെത്തുമ്പോള്‍ പെണ്‍കുട്ടി നഗ്‌നയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ശരീരമാസകലം മുറിവുകളോടെയാണ് കുട്ടിയെ കണ്ടെത്തിയത്. തലയിലും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു. മുറിവുകളില്‍ പലതും പുഴുവരിച്ച നിലയിലുമായിരുന്നു.
എണ്‍പതുകാരിയായ അമ്മയ്‌ക്കൊപ്പമായിരുന്ന വന്ദന കഴിഞ്ഞിരുന്നത്. വീട്ടില്‍ രണ്ടു നായ്ക്കളെയും വളര്‍ത്തിയിരുന്നു. പെണ്‍കുട്ടിയ്ക്ക് നായയുടെ കടിയേറ്റിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. അതേസമയം പെണ്‍കുട്ടി കുളിമുറിയില്‍ വീണു പരിക്കേറ്റതാണെന്നാണ് വന്ദന പോലീസിനു മൊഴി നല്കിയത്. എന്നാല്‍ ഇവര്‍ തന്നെ നിരന്തരം മര്‍ദിച്ചിരുന്നുവെന്നും മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.
വീട്ടുകാര്‍ക്ക് ജോലിക്കാരെ നല്കുന്ന ഒരു ഏജന്‍സിയാണ് പെണ്‍കുട്ടിയെ വന്ദനയ്ക്കു നല്കിയത്. ഏജന്‍സിയുടെ ഉടമസ്ഥയായ ഡൊറോത്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Attacked, Police, Arrested
No comments:
Post a Comment