കാസര്‍കോട്: ഇന്റര്‍നെററ് സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാതെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളെ വട്ടംകറക്കുന്നു.കഴിഞ്ഞ ഒരു മാസത്തിലധികമായി ജില്ലയിലെ ബ്രോഡ്ബാന്റ് അടക്കമുളള ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെററ് സേവനങ്ങള്‍ താറുമാറായിട്ട്.
പലരും മററു നെററുവര്‍ക്കുകളെ ആശ്രയിച്ച് ചുവട് മാറിയിട്ടും ബി.എസ്.എന്‍.എല്‍ അധികൃതര്‍ ഉറക്കത്തിലാണ്. പരാതി നല്‍കിയാല്‍ ഉപഭോക്താവിന്റെ കമ്പ്യൂട്ടര്‍ തകരാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ധിക്കാരപരമായ നിലപാട് ഇവര്‍ കൈകൊളളുന്നത്.
ദിവസത്തില്‍ പകുതി സമയവും ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ്ബാന്റ് തകരാറിലാണ്. ഇത് കാരണം അവശ്യ സര്‍വ്വീസുകളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.
ബി.എസ്.എന്‍.എല്ലിന്റെ ഈ നിലപാടില്‍ പൊറുതി മുട്ടിയ കാസര്‍കോട് നഗരത്തിലെ പകുതിയിലധികം ഉപഭോക്താക്കളും മററു കമ്പനികളുടെ സേവനത്തിലേക്ക് മാറിയിരിക്കുകയാണ്.
ബി.എസ്.എന്‍.എല്ലിന്റെ ഈ നിലപാടില്‍ പൊറുതി മുട്ടിയ കാസര്‍കോട് നഗരത്തിലെ പകുതിയിലധികം ഉപഭോക്താക്കളും മററു കമ്പനികളുടെ സേവനത്തിലേക്ക് മാറിയിരിക്കുകയാണ്.
റെയില്‍വേയുടെ സഹകരണത്തോടെ കേബിള്‍ ടി.വിക്കാരുടെ ഇന്റര്‍നെററ് സേവനം കാസര്‍കോട് നഗരത്തില്‍ വ്യാപകമായിട്ടുണ്ട്. ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ മികവുററ സേവനവുമായാണ് കെ.സി.എല്ലിന്റെ വരവ്. അതു കൊണ്ട് തന്നെ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിനോട് സലാം പറഞ്ഞ് ഇവരുടെ ഇന്റര്‍നെററ് സേവനത്തിലേക്ക് മാറികൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം അവസാനത്തോടെ കെ.സി.എല്ലിന്റെ ഇന്റര്‍നെററ് സേവനം ജില്ലയിലാകെ വ്യാപിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കുടാതെ ഐഡിയയും, റിയലന്‍സും കൂടുതല്‍ ഓഫറുകളുമായി രംഗത്ത് വന്നിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment