കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 64 ലക്ഷത്തിന്റെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി.
എയര്‍ ഇന്ത്യയുടെ ഷാര്‍ജ- കോഴിക്കോട് വിമാനത്തില്‍ പുലര്‍ച്ചെ 5.15ന് എത്തിയ ബാലുശ്ശേരി ഉണ്ണികുളം സ്വദേശി മുഹമ്മദ്അഷ്‌റഫിന്റെ (32) ബാഗേജില്‍ നിന്നാണ് 2.11 കിലോ സ്വര്‍ണം ഡി.ആര്‍.ഐ വിഭാഗം പിടിച്ചെടുത്തത്.
എയര്‍ ഇന്ത്യയുടെ ഷാര്‍ജ- കോഴിക്കോട് വിമാനത്തില്‍ പുലര്‍ച്ചെ 5.15ന് എത്തിയ ബാലുശ്ശേരി ഉണ്ണികുളം സ്വദേശി മുഹമ്മദ്അഷ്‌റഫിന്റെ (32) ബാഗേജില്‍ നിന്നാണ് 2.11 കിലോ സ്വര്‍ണം ഡി.ആര്‍.ഐ വിഭാഗം പിടിച്ചെടുത്തത്.
ദുബായില്‍നിന്ന് ഷാര്‍ജവഴി കോഴിക്കോട്ടെത്തിയതായിരുന്നു ഇയാള്‍.
ബാഗേജ് പരിശോധന കഴിഞ്ഞ് ഗ്രീന്‍ചാനല്‍ വഴി പുറത്തിറങ്ങിയ ഇയാളെ നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കാത്തുനിന്ന ഡി.ആര്‍.ഐ സംഘം പിടികൂടുകയായിരുന്നു. രജിസ്‌ട്രേഡ് ബാഗേജില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന ഹാങ്ങറിന്റെ രൂപത്തിലും ഫ്‌ളഡ്‌ലിറ്റ് ലൈറ്റിന്റെ ഫ്രെയിമിന്റെ രൂപത്തിലുമായി ഒളിപ്പിച്ചതായിരുന്നു സ്വര്‍ണം. തിരിച്ചറിയാതിരിക്കാന്‍ ഇവയില്‍ മറ്റുലോഹങ്ങള്‍ പൂശുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം ഇതേ രീതിയില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇതേ സംഘത്തിന്റെ കാരിയറായി എത്തിയതാണ് മുഹമ്മദ് അഷ്‌റഫെന്ന് കരുതുന്നു.
സ്വര്‍ണത്തിനുമേല്‍ മറ്റുലോഹങ്ങള്‍ പൂശി കബളിപ്പിക്കാന്‍ ശ്രമിക്കുന്ന രീതി ആദ്യമാണ്. ഇയാളെ കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment