കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷ പ്രതിഷേധത്തിനിടെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സിപിഎം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദ് കല്ലെറിയുന്ന ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഇയാള്‍ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എല്‍ഡിഎഫ് ജാഥയ്ക്കിടെ നുഴഞ്ഞുകയറി കോണ്‍ഗ്രസുകാര്‍ കുഴപ്പമുണ്ടാക്കിയതായി എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഇത് ശരിവെക്കും വിധമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ദൃശ്യത്തിന്റെ വസ്തുത വ്യക്തമായതോടെ സിപിഐ എമ്മിനെതിരെ കെട്ടിച്ചമച്ച ഒരു കള്ളക്കഥ കൂടി പൊളിഞ്ഞിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
എന്നാല്‍ താന്‍ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും കല്ലെറിഞ്ഞത് മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെയാണെന്നും പള്ളിപറമ്പ് ബൂത്ത് കമ്മിറ്റി സെക്രട്ടറി കുഞ്ഞുമുഹമ്മദ്. മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിന് ഒരു കിലോമീറ്റര്‍ അകലെയാണ് താന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment