Latest News

ഉദുമ കോട്ടപ്പാറയില്‍ സി.പിഎം ലീഗ് സംഘര്‍ഷം 2 പേര്‍ക്ക് പരിക്ക്

ഉദുമ: ഉദുമ കോട്ടപ്പാറയില്‍ സി.പിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
ആറാട്ടുകടവിലെ ജഗദീഷ് (35), പ്രശാന്ത് (24) എന്നിവര്‍ക്കാണ് പരിക്കേററത്.

കോട്ടപ്പാറയില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെ ജോലിക്ക് പോകാനായി ബസ്സ് കാത്തു നിക്കുകയായിരുന്ന പ്രശാന്തിനെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു. 

പ്രശാന്തിന്റെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജഗദീഷിന് മര്‍ദ്ദനമേററത്. ഇരുവരെയും ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുളള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.