ഉദുമ: തിരുവോണ ദിവസം സിപിഐ എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസുകാരായ പ്രതികളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുകയാണെന്ന് സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കൊലപാതകത്തെത്തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസ് മുഖം രക്ഷിക്കാനാണ് വ്യാജ പ്രചരണം നടത്തുന്നത്. സിപിഐ എം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അടുത്ത കാലത്തായി വ്യാപക അക്രമമാണ് നടന്നത്. നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ചു. ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി കടുവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകന്‍ ഷിബു, ഐഎന്‍ടിയുസി നേതാവ് മജീദ് എന്നിവരുടെ നേതൃത്വത്തില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ബാലകൃഷ്ണനെ കൊലപ്പെടുത്തിയത്. എന്നിട്ടും സിപിഐ എം ആത്മസംയമനം പാലിച്ചു.
എന്നാല്‍ ഇത് മുതലാക്കി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയ ശേഷം കോണ്‍ഗ്രസുകാരെ അക്രമിച്ചുവെന്ന് കള്ള പരാതി നല്‍കി. പൊലീസിനെ ഭീഷണിപ്പെടുത്തി സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുതലടുപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment