കാഞ്ഞങ്ങാട്: [www.malabarflash.com]ആബിദ് കൊലക്കേസിലെ പ്രതികള്‍ ജില്ലാജയിലില്‍ ഭീകരത സൃഷ്ടിച്ച് വാര്‍ഡനെ കൈയേറ്റം ചെയ്തു. ജയിലുപകരണങ്ങള്‍ തകര്‍ത്തു. തുടര്‍ന്ന് ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ആബിദ് കൊലക്കേസ് പ്രതികളായ പ്രജിത്, അജയകുമാര്‍ ഷെട്ടി, വരുണ്‍കുമാര്‍, ഹരീഷ്, മഹേഷ്, ഉദയന്‍, പ്രശാന്ത് എന്നിവരാണ് അക്രമം കാട്ടിയത്.
സെല്ലിനകത്ത് പുകവലിക്കുന്നത് ജയില്‍ അധികൃതര്‍ വിലക്കിയതാണ് പ്രതികളെ പ്രകോപിതരാക്കിയത്. [www.malabarflash.com]
ജയില്‍ വാര്‍ഡനെ കൈയേറ്റം ചെയ്ത ശേഷം ബക്കറ്റ്, മൊന്ത തുടങ്ങിയവ അടിച്ചുതകര്‍ത്തു. ഇവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
No comments:
Post a Comment