സക്കന്തരാബാദ്: വിശാഖപട്ടണത്ത് രണ്ട് നാവികഉദ്യാഗസ്ഥരെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിശാഖപട്ടണം നാവികക്യാമ്പിലെ എന്‍ജിനീയര്‍മാരായ കോഴിക്കോട് മലാപ്പറമ്പ് കിഴക്കാവില്‍ ജോസിന്റെ മകന്‍ ജോയല്‍, എറണാകുളം കാലടി ഒക്കല്‍ തെക്കുപാറ ശിവന്റെ മകന്‍ അബീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു
ജോയലും അബീഷും കുടുംബസമേതം വര്‍ഷങ്ങളായി വിശാഖപട്ടണത്താണ് താമസം. ജോയല്‍ ഇന്ത്യയുടെ ന്യൂക്ലിയര്‍ സബ്മറൈന്‍ ഐ.എന്‍.എസ്. അരിഹന്തിലെ എന്‍ജിന്‍ റൂം തലവനാണ്. ഭാര്യ: സ്മിത. നാവിക സേനയിലെ മിഷണറി ട്രയല്‍ യൂണിറ്റിലെ ചീഫ് എന്‍ജിനിയറിങ് തലവനാണ് അബീഷ്. ഒക്കല്‍ എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്‍റ് തെക്കുപാറ വീട്ടില്‍ ടി.ഡി. ശിവന്റെയും അധ്യാപികയായിരുന്ന ജഗദമ്മയുടെയും മകനാണ്. 2005-ലാണ് നാവികസേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: രേഖ. മകന്‍: കുട്ടു. സഹോദരന്‍: അഭിലാഷ്.
നാവികസേനയുടെ ഉന്നതഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിശാഖപട്ടണം കേരളകലാസമിതി പ്രവര്‍ത്തകരുടെ സഹായത്തോടെ കിങ്‌ജോര്‍ജ് ആസ്പത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ശനിയാഴ്ച രാത്രി കുടുംബസമേതം ജോയലിന്റെ വീട്ടില്‍ ആഘോഷത്തില്‍ പങ്കെടുത്ത ഇരുവരും രാത്രി ബൈക്കില്‍ പുറത്തിറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാവിലെ വേപ്പുഗൊണ്ട റെയില്‍വേ ട്രാക്കില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ഇരുവര്‍ക്കും ആത്മഹത്യചെയ്യേണ്ട സാഹചര്യം ഇല്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം കണ്ട സ്ഥലത്ത് അക്രമം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് വേപ്പുഗൊണ്ട പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ്സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസ് നായ റെയില്‍വേട്രാക്കില്‍നിന്ന് അരക്കിലോമീറ്റര്‍ അപ്പുറത്തുള്ള പാറമടവരെ പോയി.
ജോയലും അബീഷും കുടുംബസമേതം വര്‍ഷങ്ങളായി വിശാഖപട്ടണത്താണ് താമസം. ജോയല്‍ ഇന്ത്യയുടെ ന്യൂക്ലിയര്‍ സബ്മറൈന്‍ ഐ.എന്‍.എസ്. അരിഹന്തിലെ എന്‍ജിന്‍ റൂം തലവനാണ്. ഭാര്യ: സ്മിത. നാവിക സേനയിലെ മിഷണറി ട്രയല്‍ യൂണിറ്റിലെ ചീഫ് എന്‍ജിനിയറിങ് തലവനാണ് അബീഷ്. ഒക്കല്‍ എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്‍റ് തെക്കുപാറ വീട്ടില്‍ ടി.ഡി. ശിവന്റെയും അധ്യാപികയായിരുന്ന ജഗദമ്മയുടെയും മകനാണ്. 2005-ലാണ് നാവികസേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: രേഖ. മകന്‍: കുട്ടു. സഹോദരന്‍: അഭിലാഷ്.
നാവികസേനയുടെ ഉന്നതഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിശാഖപട്ടണം കേരളകലാസമിതി പ്രവര്‍ത്തകരുടെ സഹായത്തോടെ കിങ്‌ജോര്‍ജ് ആസ്പത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sakantharabad, Raiway track, Dead body
No comments:
Post a Comment