സൂററ്റ്: ഭര്‍തൃമതികളായ സഹോദരിമാരെ മാനഭംഗപ്പെടുത്തിയ കേസില്‍ വിവാദ സ്വാമി ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേക്കും. ഇന്ത്യന്‍ ശിക്ഷാനിയമം 120-ബി, 376(2), 377, 342, 346, 354, 357, 506(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആശാറാമിനും നാരായണിനുമെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്ന് സൂററ്റ് പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു. നാരായണ്‍ സായിയെ തിങ്കളാഴ്ച ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
ആശ്രമത്തിലെ അന്തേവാസിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവും മകനും പീഡിപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞ ദിവസം സഹോദരിമാര്‍ നല്‍കിയ പരാതിയില്‍ സൂററ്റ് പോലീസ് കേസെടുത്തിരുന്നു.
മൂത്ത സഹോദരിയെ അഹമ്മദാബാദിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പു പീഡിപ്പിച്ചതായും ഇളയ സഹോദരിയെ മകന്‍ നാരായണ്‍ സായ് സൂററ്റില്‍ വെച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. 2002-04 ലാണ് പീഡനങ്ങള്‍ നടന്നത്. കേസില്‍ നാരായണ്‍ സായിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് വിവാഹിതയായ ഒരു സ്ത്രീ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നേരത്തെ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ ഇപ്പോള്‍ മാത്രം പരാതി പ്രത്യക്ഷപ്പെട്ടതിന്റെ യുക്തിയെ ആശാറാം ബാപ്പുവിന്റെ വക്താവ് ചോദ്യം ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ആശാറാം ബാപ്പു ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Surat, Rape, Asharam, Narayan Sai
No comments:
Post a Comment