Latest News

സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ല: ഉണ്ണിമുകുന്ദന്‍

സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് താരം ഉണ്ണിമുകുന്ദന്‍. സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികള്‍ സുന്ദരിമാരായിരിക്കും എന്നാല്‍ അവര്‍ പല നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചവരായിരിക്കുമെന്നും വിവാഹ ശേഷം ഇത്തരം സീനുകള്‍ കാണുന്നത് കുടുംബത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

വിവാഹ ശേഷം ഭാര്യയുടെ സിനിമകളും ഭാര്യ മറ്റ് നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ച രംഗങ്ങളും കണ്ടിരിക്കാന്‍ തക്കതായ വിശാല മനസ് തനിയ്ക്ക് ഇല്ലെന്നും ഉണ്ണിമുകുന്ദന്‍ മനസ് തുറക്കുന്നു.

മലയാള സിനിമയില്‍ ഏറ്റവും സുന്ദരിയായി തനിയ്ക്ക് തോന്നിയിട്ടുള്ളത് നിത്യാ മേനോന്‍ ആണെന്നും എന്നാല്‍ നിത്യ മേനോനോട് തനിയ്ക്ക് പ്രണയമില്ലെന്നും പ്രണയ വാര്‍ത്തകള്‍ ഗോസിപ്പുകള്‍ മാത്രമാണെന്നും ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actor, Unni Mukundan



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.